പരിസ്ഥിതി ലോല മേഖല; തുടര്‍നടപടികള്‍ക്കായി ഇന്ന് മന്ത്രിതല യോഗം ചേരും

ന്യൂഡൽഹി : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ, സുപ്രീം കോടതി ഉത്തരവിനു മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ജനവാസ മേഖലകളെ പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കണമെന്നും പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ വനമേഖലയോട് ചേർന്ന് നിരവധി ജനവാസ മേഖലകളുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയാൽ ജനവാസ കേന്ദ്രങ്ങളിലും കർശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കർഷകർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം കർഷകർ പ്രതിസന്ധിയിലാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരുന്നത്. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ യോഗം ചേരുന്നത്. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലുമായും സർക്കാർ ചർച്ച നടത്തും.