വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ പി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയ്ക്കിടെ യു.ഡി.എഫ് എം.എൽ.എമാർ ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ.പി ജയരാജൻ. സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ശിവൻകുട്ടിയോട് ചോദിച്ചപ്പോൾ ജയരാജനോട് അതേക്കുറിച്ച് ചോദിക്കൂ എന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഇന്ന് ഇ പിയോട് ഇക്കാര്യം ചോദിച്ചത്.

‘അദ്ദേഹത്തിന് (ശിവൻകുട്ടി) ഒന്നും പറയാനില്ല, അതിനെന്താ? ഞാൻ അതിന് ദൃക്സാക്ഷിയല്ലേ. അബോധാവസ്ഥയിലുള്ളയാൾ എന്തു പറയാനാണ്? എല്ലാരും പറയുന്നുണ്ടല്ലോ. പിന്നെ ആളുവീതം പറഞ്ഞു നടക്കണോ?’,എന്നായിരുന്നു ജയരാജൻ്റെ മറുപടി.