ഉക്രൈൻ സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം ധാന്യം കയറ്റി അയക്കുന്നത് എത്ര നിര്‍ഭാഗ്യകരമെന്ന് എര്‍ദോഗന്‍

ഉക്രൈൻ: റഷ്യ-ഉക്രൈൻ സംഘർഷം തുടരുന്നതിനിടെ, ഉക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ധാന്യ കയറ്റുമതിയെ പിന്തുണച്ച് തുർക്കി രംഗത്തെത്തി.

“റഷ്യയില്‍ നിന്നും ധാന്യ കയറ്റുമതി ആരംഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്,” തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ത്രിരാഷ്ട്ര ബാൽക്കൻ പര്യടനത്തിന്‍റെ ഭാഗമായി ക്രൊയേഷ്യയിലെത്തിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍.

നിര്‍ഭാഗ്യവശാല്‍, ഉക്രൈനില്‍ നിന്നുള്ള ധാന്യം ദരിദ്ര രാജ്യങ്ങളിലേക്കല്ല മറിച്ച് സമ്പന്ന രാജ്യങ്ങളിലേക്കാണ് പോകുന്നത് എന്നും, ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത് ശരിയാണെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.