തുര്‍ക്കിയില്‍ ഹിജാബ് വിഷയത്തിൽ അഭിപ്രായ വോട്ടിങ് നടത്താന്‍ എര്‍ദോഗൻ

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗന്‍ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് രാജ്യവ്യാപകമായി അഭിപ്രായ വോട്ടിങ് നടത്താനൊരുങ്ങുന്നു.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാസങ്ങളായി തുർക്കിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എർദോഗന്‍റെ ഭരണകക്ഷിയായ എ കെ പാർട്ടി ഇത്തരമൊരു നീക്കം നടത്തുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുർക്കി ഭരിക്കുന്ന എർദോഗൻ 2023 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അത്തരമൊരു രാഷ്ട്രീയ നീക്കത്തിന് ശ്രമിക്കുന്നത്. 2013ലാണ് എർദോഗന്‍റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്‍റ് പാർട്ടി തുർക്കിയിൽ വനിതാ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചത്.