Latestകേരളം

എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധം; ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി. മറുപടി നൽകാൻ സമയം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും പൊലീസിനെ ഉപയോഗിച്ച് തടയുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കുർബാന സമയത്ത് പൊലീസ് പള്ളിയിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അൽമായ മൂവ്മെന്‍റ് സെക്രട്ടറി കോടതിയെ അറിയിച്ചു.