അരുമ മൃഗങ്ങളെ കൂടെ കൂട്ടുന്നതിന് ടിക്കറ്റ് നിരക്ക് ഉയർത്തി ഇത്തിഹാദ് എയർവേയ്സ്

അബുദാബി: ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു. 200 ഡോളറിൽ നിന്ന് 1,500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) ഉയർത്തിയത്. ഈ മാസം 15ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല.

2021 നവംബർ മുതൽ വളർത്തുമൃഗങ്ങളെ യാത്രക്കാർക്കൊപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്നു.
ചെറിയ നായ്ക്കളെയും പൂച്ചകളെയും കൊണ്ടുപോകാൻ ആണ് അനുമതി നൽകുന്നത്. ഇതിനായി മറ്റൊരു ടിക്കറ്റ് കൂടി ബുക്ക് ചെയ്യണം. സീറ്റിനടിയിൽ വയ്ക്കാൻ അനുവദിക്കില്ല.

എന്നാൽ, തിരുവനന്തപുരം, അഹമ്മദാബാദ്, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ലണ്ടൻ, ഓസ്ട്രേലിയ, ചൈന, മാഞ്ചസ്റ്റർ, യുഎസ് എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ വളർത്തുമൃഗങ്ങളെ അനുവദിക്കില്ല.
അപകടകരികളായ പിറ്റ് ബുൾ, മാസ്റ്റിഫ് നായ്ക്കൾക്കും വിമാനത്തിൽ കയറാൻ അനുവാദമില്ല.