സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നുവെന്ന് പാകിസ്താൻ
പാക്കിസ്ഥാൻ: സൗഹൃദ രാജ്യങ്ങൾ പോലും ഞങ്ങൾ യാചകരാണെന്ന് കരുതുന്നുവെന്ന് പാകിസ്ഥാൻ. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ നമ്മൾ എപ്പോഴും സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി അവർ കരുതുന്നുവെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
“ഇന്ന്, നമ്മൾ ഏത് സൗഹൃദ രാജ്യത്തിന് ഫോൺ ചെയ്താലും നമ്മൾ പണത്തിനായി ഭിക്ഷ യാചിക്കുന്നു എന്നാണ് കരുതുന്നത്. 75 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്? നമ്മളെക്കാൾ ചെറിയ രാഷ്ട്രങ്ങൾ പോലും സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു. പക്ഷേ, 75 വർഷങ്ങൾക്കിപ്പുറവും നമ്മൾ ഭിക്ഷാപാത്രവും പിടിച്ച് അലയുകയാണ്.” ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന മുൻ സർക്കാരാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.