ടൂറിസം രംഗത്തെ മികച്ച പ്രവർത്തനം; ഇന്ത്യ ടുഡേ ടൂറിസം അവാര്‍ഡ് കേരളത്തിന്

ടൂറിസം രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തിലെ പ്രവർത്തനത്തിനാണ് കേരളത്തിന് പുരസ്കാരം നൽകിയത്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടുഡേയുടെ തിരഞ്ഞെടുപ്പ്.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ 90.5 മാർക്കോടെയാണ് കേരളം മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡാനന്തര ടൂറിസത്തിൽ കേരളം കൈവരിച്ച പുരോഗതിക്കാണ് പുരസ്കാരം. നൂതന പദ്ധതികൾ അവതരിപ്പിച്ച് ടൂറിസം രംഗത്ത് മുന്നേറ്റം നടത്താൻ കേരളത്തിന് കഴിഞ്ഞുവെന്നും വിലയിരുത്തപ്പെട്ടു.

ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നൂതന പദ്ധതികളെ മികച്ച ചുവടുവയ്പ്പുകളായി വിവരിച്ചാണ് കേരളത്തെ ടൂറിസം അവാർഡിന് തിരഞ്ഞെടുത്തത്.