ഹിമാചലിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം. റിപ്പബ്ലിക്-ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. എഎപി കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ബിജെപി (34-39), കോൺഗ്രസ് (28-33), ആം ആദ്മി പാർട്ടി (0-1) എന്നിങ്ങനെയാണ് റിപബ്ലിക്കിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ.