ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക് ആരംഭിച്ചപ്പോഴുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

ഹാർവാർഡ് ഇമെയിൽ വിലാസമുള്ള ഹാർവാർഡ് വിദ്യാർത്ഥികൾക്ക് മാത്രമാണ് തുടക്കത്തിൽ ഫേസ്ബുക്ക് ആക്സസ് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ ശൃംഖല യുഎസിനകത്തും പുറത്തുമുള്ള മറ്റ് കോളേജുകളിലേക്ക് അതിവേഗം വ്യാപിക്കുകയും 2006 സെപ്റ്റംബറിൽ യുഎസിലും അതിനപ്പുറവും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു.

പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നേടിയ കോളേജുകളെ അല്ലാത്ത കോളേജുകളുമായി താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയുടെ സ്വാധീനം വിശകലനം ചെയ്യാൻ ഗവേഷകർക്കായി. പഠനത്തിലൂടെ ഇതിൻ്റെ സ്വാധീനത്തിലുള്ള കുട്ടികളിൽ കടുത്ത വിഷാദവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.