‘ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍’ ഫോർമാറ്റ് നിർത്തലാക്കാൻ ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ ഫോർമാറ്റ് അടുത്ത വർഷത്തോടെ നിർത്തലാക്കും. വാർത്ത അധിഷ്ഠിത ഉള്ളടക്കം ഒഴിവാക്കി ടിക് ടോക്കിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങളുടെ ഭാഗമാണിത്.

2015 ലാണ്, ഫേസ്ബുക്ക് തങ്ങളുടെ വെബ്സൈറ്റുകളിലെ വാർത്തകളും ലേഖനങ്ങളും മൊബൈൽ ഫോണുകളിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ എളുപ്പത്തിൽ ലോഡ് ആവുന്ന ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ ഫോർമാറ്റ് അവതരിപ്പിച്ചത്.

ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സേവനം ഇല്ലാതായാൽ, ഫേസ്ബുക്കിൽ പങ്കിടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ, അത് ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക് നേരിട്ട് റീഡയറക്റ്റ് ചെയ്യപ്പെടും.