പാര്‍ലമെന്റില്‍ ചുവട് തെറ്റി; ശശി തരൂരിന്റെ ഇടത് കാലിന് പരിക്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന് കാലിന് പരിക്കേറ്റു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടക്കുന്നതിനിടെ ചുവട് തെറ്റിയാണ് ഇടത് കാൽ ഉളുക്കിയത്. തന്‍റെ കാലിന് പരിക്കേറ്റെന്ന കാര്യം ട്വിറ്ററിലൂടെയാണ് തരൂർ അറിയിച്ചത്. ആദ്യം അവഗണിച്ചെങ്കിലും വേദന രൂക്ഷമായതോടെ ആശുപത്രിയിലേക്ക് പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ചെറിയൊരു അസൗകര്യം, ഇന്നലെ പാര്‍ലമെന്റില്‍ ചുവട് തെറ്റി എന്റെ ഇടത് കാല്‍ ഉളുക്കി. കുറച്ച് മണിക്കൂറുകള്‍ അത് അവഗണിച്ചെങ്കിലും വേദന കൂടിയതിനാൽ ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ല, മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കി,” ശശി തരൂർ തന്‍റെ കാലിന് പരിക്കേറ്റതിന്‍റെ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.