സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 280 രൂപയായി കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 37,400 രൂപയായി.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞു.  ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 3865 രൂപയാണ്. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 90 രൂപയാണ്.