മഴ മുന്നറിയിപ്പിലെ വീഴ്ച ; സഭയില്‍ പ്രതിപക്ഷ വിമർശനം

തിരുവനന്തപുരം: മഴ മുന്നറിയിപ്പിലെ പാളിച്ചകൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പല ജില്ലകളിലും മഴ മുന്നറിയിപ്പിൽ നിരവധി അപാകതകളുണ്ട്. കേരളം വലിയ അപകടമേഖലയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പല ജില്ലകളിലും പല പ്രശ്നങ്ങളാണുള്ളത്. അതിനാൽ ജില്ലാതലത്തിൽ കൃത്യമായ ദുരന്ത നിവാരണ ആസൂത്രണം ആവശ്യമാണ്. എന്നാൽ, ഇതിന് ഫലപ്രദമായ ഒരു സംവിധാനവും ഇപ്പോൾ ഇല്ല. ആസൂത്രണത്തിന്‍റെ അഭാവം മഴ പ്രവചനത്തെ ബാധിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.

അതേസമയം, ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ പ്രവചനാതീതമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. കുടയത്തൂർ ദുരന്തസാധ്യതയുള്ള പ്രദേശമായിരുന്നില്ല. സഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.