‘പത്തു തല’യ്ക്കായി ആകാംക്ഷയോടെ ആരാധകർ; റിലീസ് മാർച്ച് 30ന്

ചിമ്പുവിന്‍റെ ‘പത്തു തല’യ്ക്കായി ആകാംക്ഷയോടെ ആരാധകർ. ഒബേലി എൻ കൃഷ്ണയാണ് സംവിധായകൻ. ‘പത്തു തല’യുടെ റിലീസിനെ കുറിച്ചുള്ള വിശദാംശങ്ങളനുസരിച്ച് ചിത്രം മാർച്ച് 30ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഒബേലി എൻ കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കർ, കലൈയരൻ, ടീജെ അരുണാസലം എന്നിവരാണ് മറ്റു താരങ്ങൾ. ഫാറൂഖ് ജെ ബാഷയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്.