കല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കല്യാണി പ്രിയദർശന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ടൈറ്റിൽ പ്രദർശിപ്പിക്കുന്നതാണ് പോസ്റ്റർ.

നവാഗതനായ മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ്. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിരൺ ദാസ്, നിമേഷ് എം താനൂർ, ഐശ്വര്യ സുരേഷ്, രഞ്ജിത്ത് നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.