പാകിസ്താന്റെ വിലക്ക് ഫിഫ നീക്കി

പാക്കിസ്ഥാന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫിഫ പാകിസ്താൻ ഫുട്ബോളിന് വിലക്കേർപ്പെടുത്തിയത്. പാകിസ്ഥാൻറെ അന്താരാഷ്ട്ര അംഗത്വം പുനഃസ്ഥാപിച്ചതായി ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് പാകിസ്ഥാനിൽ ഉടൻ നടക്കുമെന്നും ഫിഫ അറിയിച്ചു. പാകിസ്ഥാൻ ഫുട്ബോൾ അസോസിയേഷനിൽ സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് ഫിഫ പാകിസ്ഥാനെ വിലക്കിയത്.

പാകിസ്ഥാൻ ഫുട്ബോൾ ടീമിന് ഇപ്പോൾ വീണ്ടും അന്താരാഷ്ട്ര ഫുട്ബോളിൽ കളിക്കാൻ കഴിയും. കൂടാതെ, ദേശീയ ലീഗ് ഫുട്ബോൾ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ കഴിയും. നേരത്തെയും പാകിസ്ഥാനെ ഫിഫ വിലക്കിയിട്ടുണ്ട്.