ഫിഫ ലോകകപ്പ് പോർച്ചുഗൽ-ദക്ഷിണ കൊറിയ മത്സരം; ക്രിസ്റ്റ്യാനോ കളിച്ചേക്കില്ല

ദോഹ: വെള്ളിയാഴ്ച നടക്കുന്ന പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങാൻ 50-50 ചാൻസ് ആണുള്ളതെന്ന് കോച്ച് ഫെർണാണ്ടോ സാന്‍റോസ് പറഞ്ഞു.

ബുധനാഴ്ച നടന്ന ടീമിന്‍റെ പരിശീലന സെഷനിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. ജിമ്മിൽ മറ്റ് വ്യായാമങ്ങൾ ചെയ്യുകയായിരുന്നു. പരിക്കില്ലെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞ പോർച്ചുഗലിന്‍റെ ശ്രമം ജയത്തോടെയോ സമനിലയോടെയോ ഗ്രൂപ്പ് ജേതാക്കളായി മുന്നേറുക എന്നതാകും. രാത്രി 8.30നാണ് മത്സരം.