ചലച്ചിത്ര നിർമ്മാതാവ് ജയ്സൺ ജോസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് ജയ്സൻ ജോസഫിനെ (ജയ്സൻ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിള്ളി നഗർ സൗത്ത് യുവജന സമാജം റോഡിലെ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

ജമുന പ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമാണ്. ആർജെ ക്രിയേഷൻസിൻ്റ ഉടമയാണ് അദ്ദേഹം. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്.