​​ഗാസയിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 മരണം

ഗാസ: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാമെന്ന് പലസ്തീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണമാണ്. ഗാസയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഒന്നാണ് ജബാലിയ.