പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരളപ്രഭ മമ്മൂട്ടി ഉൾപ്പെടെ 3 പേർക്ക്

തിരുവനന്തപുരം: പത്മ പുരസ്കാരങ്ങൾക്ക് സമാനമായി സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌‍കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായർക്ക് കേരളജ്യോതി പുരസ്കാരം ലഭിച്ചു. ഓംചേരി എൻ.എൻ.പിള്ള, ടി.മാധവമേനോൻ, നടൻ മമ്മൂട്ടി എന്നിവരെയാണ് കേരള പ്രഭ അവാർഡിന് തിരഞ്ഞെടുത്തത്. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി.പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവർക്ക് കേരളശ്രീ പുരസ്കാരം ലഭിച്ചു.

ഈ വർഷത്തെ ഏറ്റവും ഉയർന്ന സംസ്ഥാന അവാർഡ് കേരള ജ്യോതി ഒരു വ്യക്തിക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ മൂന്നു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ ആറു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി), ദ്വിതീയ ഇൻസ്പെക്ഷൻ കമ്മിറ്റി, അവാർഡ് കമ്മിറ്റി എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് അവാർഡ് നിർണയം നടന്നത്.