മത്സ്യവും മത്സ്യോത്പന്നങ്ങളും ഇനി മാംസ വിഭാഗത്തിലല്ല; പട്ടികയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നിലവിൽ ഇറച്ചി ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മത്സ്യം , മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇവ ഉൾപ്പെടുത്തി ഒരു പുതിയ വ്യാപാര വിഭജനം നടപ്പാക്കി. ഇവയുടെ പരിശോധനാ മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്.

ഇതുവരെ, മത്സ്യത്തെ പൊതു ഉത്പാദന വിഭാഗത്തിലും മാംസ ഉൽപ്പന്ന വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. ഈ വിഭാഗത്തിലാണ് വ്യാപാരികളെ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത്.

പുതിയ സംവിധാനം അനുസരിച്ച് ബിസിനസുകൾ അവരുടെ ലൈസൻസ് പുതുക്കേണ്ടതുണ്ട്. ഉത്തരവ് ഈ മാസം 18 മുതൽ നടപ്പാക്കും.