രാജധാനി എക്‌സ്പ്രസിൽ മീൻ വറുത്തത് തിരികെ എത്തുന്നുവെന്ന് റിപ്പോർട്ട്

രാജധാനി എക്സ്പ്രസിൽ വറുത്ത മീൻ തിരികെ എത്തുന്നുവെന്ന് റിപ്പോർട്ട്. ഹൗറ-ഡൽഹി രാജധാനി എക്സ്പ്രസിൽ ബംഗാളികളുടെ പ്രിയപ്പെട്ട വിഭവമായ മീൻ വറുത്തത് തിരികെ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി ഐആർസിടിസി അധികൃതർ പറഞ്ഞു. 2019 മാർച്ച് മൂന്നിനാണ് രാജധാനിയിൽ അവസാനമായി മത്സ്യം വിളമ്പിയത്.

രാജധാനി എക്സ്പ്രസിന് ഈ വർഷം 50 വയസ്സ് പൂർത്തിയായി. 1969 മാർച്ച് 3 നാണ് ആദ്യമായി രാജധാനി യാത്ര ആരംഭിച്ചത്. അന്നേ ദിവസം, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മീൻ വറുത്തതും കാരമൽ കസ്റ്റാർഡും വിളമ്പിയിരുന്നു. ടൂ-ത്രീ ടയർ യാത്രക്കാർക്ക് രസഗുളയും നൽകിയിരുന്നു.