മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഫോർട്ട് കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തോപ്പുംപടി സി.ഐ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആരോപണങ്ങളും വെടിയുണ്ടകൾ തങ്ങളുടേതല്ലെന്ന നാവികസേനയുടെ വിശദീകരണവും അന്വേഷിക്കും. കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അഴീക്കൽ സ്വദേശി സെബാസ്റ്റ്യന് (70) ആണ് വെടിയേറ്റത്. അൽ റഹ്മാൻ നമ്പർ വൺ എന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിക്ക് നേരെയാണ് വെടിയേറ്റത്. എന്തോ വന്ന് കാതിൽ കൊള്ളുകയായിരുന്നുവെന്ന് സെബാസ്റ്റ്യൻ പറ‍ഞ്ഞു. താൻ മറിഞ്ഞു വീണു. വെടിവയ്ച്ചതായിരിക്കും എന്ന് സ്രാങ്കാണ് പറഞ്ഞത്. സമീപത്തു നിന്ന് പെല്ലറ്റും കിട്ടിയെന്ന് സെബാസ്റ്റ്യൻ പറ‍ഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യയുടെ അടുത്തെത്തുമ്പോഴാണ് വെടിയേറ്റതെന്ന് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലതു ചെവിയിലാണ് വെടിയേറ്റത്. വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ബോട്ടിൽ നിന്ന് കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.