പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 2 മരണം
തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിൽ പതിനാറ് പേരുണ്ടായിരുന്നു. 2 പേർ മരണമടഞ്ഞു, നാല് പേരെ കാണാതായി. 10 പേരെ രക്ഷപ്പെടുത്തി. അടുത്ത കുറച്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ മധ്യ, തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.