കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
ഡൽഹി: കേരളത്തിൽ ആർ.എസ്.എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷ ഒരുക്കുന്നത്. ഇവർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും, ഇതിനേക്കാൾ ഉപരിയായി, ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പോപ്പുലർ ഫ്രണ്ടിന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കേരളത്തിലെ ഒരു പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നോട്ടമിട്ട നേതാക്കളുടെ പേരുകൾ അടങ്ങിയ ഹിറ്റ്ലിസ്റ്റ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കൾക്കും സുരക്ഷ ഒരുക്കുന്നത്.