പാകിസ്ഥാനില്‍ പ്രളയം ദുരിതം വിതയ്ക്കുന്നു; മരണസംഖ്യ 1500ലേക്ക്

കറാച്ചി: പാകിസ്ഥാനിൽ പ്രളയം നാശം വിതയ്ക്കുന്നത് തുടരുന്നു. ഇതുവരെ 1500 ലധികം പേരാണ് പ്രളയത്തിൽ മരിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 530 കുട്ടികളടക്കം 1486 പേരാണ് പ്രളയത്തിൽ മരിച്ചത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ 9 വരെയുള്ള കണക്കാണിത്.

ആയിരക്കണക്കിനാളുകൾ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട് തെരുവുകളിലും പൊതുനിരത്തുകളിലുമാണ് ജീവിക്കുന്നത്.