ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു
കോയമ്പത്തൂർ: ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ തമിഴ്നാട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോ വലിയ ചർച്ചാ വിഷയമായതിനെ തുടർന്നാണ് നടപടി.
ഡെലിവറി ഏജൻറിന്റെ വാഹനം കാരണം കോയമ്പത്തൂരിൽ കുറച്ചുകാലമായി ഗതാഗതക്കുരുക്ക് ഉണ്ടെന്ന് ആരോപിച്ച് ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. വീഡിയോയിൽ, ഉദ്യോഗസ്ഥൻ യുവാവിനെ പിടിച്ച് രണ്ട് തവണ മുഖത്ത് അടിക്കുന്നത് കാണാം. എന്നിരുന്നാലും, കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടില്ലെന്നും ഡെലിബറി ബോയുടെ ഭാഗത്ത് നിന്ന് ഒരു കുഴപ്പവുമില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൻ ദൃക്സാക്ഷികളായ ചിലർ പകർത്തിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.