Latest

10 വർഷം പെൺകുട്ടി ജീവിച്ചത് ഫ്രഞ്ച് റോളും പാസ്തയും മാത്രം കഴിച്ച്

10 വർഷം ഒരു പെൺകുട്ടി ജീവിച്ചത് ഫ്രഞ്ച് റോളും പാസ്തയും മാത്രം കഴിച്ച്. കഴിഞ്ഞ 10 വർഷമായി സിയാര എന്ന 13കാരി ഇത് മാത്രം കഴിച്ചാണ് ജീവിക്കുന്നത്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ അത് കുടുങ്ങി ശ്വാസം മുട്ടി. അതോടെ അത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചു.

സിയാരയുടെ അമ്മ വർഷങ്ങളായി അത് മാറ്റാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ കഴിഞ്ഞില്ല. അവൾ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം പോലും കഴിക്കാറില്ല. പകരം, ഉച്ചഭക്ഷണത്തിനായി ഒരു ഫ്രഞ്ച് റോൾ കൊണ്ടുപോകും. ഇതിനെത്തുടർന്ന്, സിയാരയുടെ മാതാപിതാക്കൾ അടുത്തിടെ അവളെ ഒരു സ്പെഷ്യലിസ്റ്റിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം, അവൾ ഇപ്പോൾ മറ്റ് ഭക്ഷണങ്ങളും കഴിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ പൈനാപ്പിൾ പോലുള്ള മറ്റ് ചില ഭക്ഷണങ്ങളും പഴങ്ങളും കഴിക്കാൻ സിയാര ശ്രമിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനായി ഫ്രഞ്ച് റോളുകളും അത്താഴത്തിന് പ്ലെയിൻ പാസ്തയും മാത്രമാണ് രണ്ട് വയസ്സുള്ളപ്പോൾ മുതൽ സിയാര കഴിക്കുന്നതെന്ന് അമ്മ ആഞ്ചല പറയുന്നു.