അമ്മമാർക്ക് ദീർഘകാല അവധി നൽകണം; സുപ്രീം കോടതിയോട് അല്‍ഫോന്‍സ് പുത്രന്‍

മാതൃത്വത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ സ്ത്രീകൾക്കും ദീർഘകാല അവധി നൽകണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. കുഞ്ഞിന്റെ ജനനത്തിന് ശേഷം അമ്മമാർക്ക് 6 വർഷത്തെ അവധി നൽകണമെന്നാണ് സംവിധായകന്റെ ആവശ്യം. ‘സുപ്രീം കോടതിയോട് ഒരു അഭ്യർത്ഥന’ എന്നു തുടങ്ങുന്ന കുറിപ്പിലാണ് അൽഫോൺസ് പുത്രൻ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ ഭാവിയായ മക്കളെ പരിപാലിക്കുന്ന അമ്മമാർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇക്കാലയളവിൽ നൽകേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഡയറക്ടർ പറഞ്ഞു. അമ്മമാർക്കല്ലാതെ മറ്റാർക്കും മക്കളെ പരിപാലിക്കാൻ കഴിയില്ലെന്നും കുട്ടികളെയും രാജ്യത്തെയും സഹായിക്കാൻ അമ്മമാരെ സഹായിക്കണമെന്നും അൽഫോൺസ് പുത്രൻ കൂട്ടിച്ചേർത്തു.