ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യു.എ.ഇ: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക.

റിസ്വാനെ കൂടാതെ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ റിസ്വാൻ യു.എ.ഇയെ നയിക്കും.

യോഗ്യത നേടിയാൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം യുഎഇ ഏഷ്യാ കപ്പിൽ മത്സരിക്കും. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.