വിദേശ യാത്ര; രാഹുൽ നിർണായക പാർട്ടി യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിനായി പുറപ്പെട്ടു. യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനത്തിനു പോയ രാഹുൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. യാത്രയെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ്‌ വിസമ്മതിച്ചു.

ഗോവയിലെ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേരാനുള്ള പ്രതിസന്ധിക്കിടെയാണു രാഹുലിന്‍റെ യൂറോപ്പിലേക്കുള്ള യാത്ര. രാഷ്ട്രപതി തിരഞ്ഞെടുപ്പും പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും മുന്നിൽ നിൽക്കെയാണ് രാഹുലിന്‍റെ വിദേശ സന്ദർശനം.

യാത്രയിൽ ആയതിനാൽ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം നടക്കുന്ന നിർണായക യോഗത്തിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് സൂചന. ‘ഭാരത് ജോഡോ യാത്ര’ വ്യാഴാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്യും.