വംശനാശ ഭീഷണി നേരിടുന്ന കടലാമക്കുഞ്ഞുങ്ങളെ നദിയിൽ നിക്ഷേപിച്ച് വനംവകുപ്പ്

പെറു : വംശനാശഭീഷണി നേരിടുന്ന കടലാമകളെ നദിയിൽ നിക്ഷേപിച്ചു. പെറുവിലെ ആമസോൺ നദിയിൽ 6,100 കടലാമക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആമകളുടെ മുട്ടകൾ ശേഖരിച്ച് ആമസോൺ നദിയുടെ തീരത്ത് വിരിയിക്കുന്നതിനായി വനംവകുപ്പ് സൂക്ഷിച്ചിരുന്നു. കടലാമകള്‍ മുട്ട വിരിഞ്ഞ് പുറത്തുവരാൻ 60 ദിവസമെടുത്തു.

ചാരപ്പ, ടെപ്പാരോ എന്നിവിടങ്ങളിലെ ആമകളെ ആണ് നദിയിൽ നിക്ഷേപിച്ചത്. ഈ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ, അവയുടെ അംഗ സംഖ്യ കൂടുമെന്ന് വിദഗ്ധർ പറയുന്നു.

ആമസോൺ മഴക്കാടുകളുടെ ജൈവവൈവിധ്യം ലോകപ്രശസ്തമാണ്. ഹരിതഗൃഹ വാതകങ്ങളിൽ ഭൂരിഭാഗവും ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ഈ പ്രദേശമാണ് ആഗിരണം ചെയ്യുന്നത്.