വായ്പകള്‍ക്കായി വ്യാജരേഖ;കെ.എസ്.എഫ്.ഇ.യില്‍ വ്യാപക തട്ടിപ്പ് ശ്രമം

കോഴിക്കോട്: റവന്യൂ രേഖകൾ വ്യാജമായി ചമച്ച് കെ.എസ്.എഫ്.ഇയിൽ നിന്ന് വായ്പയെടുക്കാൻ ശ്രമം. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് സീലും വ്യാജമായി നിർമിച്ച് ഭൂമിയുടെ രേഖാചിത്രവും കൈവശാവകാശ സർട്ടിഫിക്കറ്റും കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.

കെ.എസ്.എഫ്.ഇയുടെ കോഴിക്കോട് കല്ലായി റോഡ്, ഈങ്ങാപ്പുഴ ബ്രാഞ്ചുകളിലാണ് വ്യാജ റവന്യൂ രേഖകൾ ചമച്ച് വായ്പയെടുത്തത്. ഇതിൽ വലിയ തുക ഈങ്ങാപ്പുഴ ശാഖയിൽ നിന്നാണ് അനുവദിച്ചിട്ടുളളത്. ഇതിന് പുറമെ കെഎസ്എഫ്ഇയുടെ മറ്റ് ചില ബ്രാഞ്ചുകളും വ്യാജരേഖ ചമച്ച് സമാനമായ രീതിയിൽ വായ്പകൾക്കായി സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ ഇത്തരം രേഖകൾക്ക് വായ്പ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

വില വളരെ കുറവുള്ള സ്ഥലങ്ങളിൽ ഭൂമി വാങ്ങി, റോഡരികിലെ നല്ല വിലയുള്ള ഭൂമിയുടെ രേഖാചിത്രവും കൈവശാവകാശ രേഖയും വ്യാജമായി നിര്‍മിച്ച് ഉയർന്ന വില മൂല്യനിർണ്ണയത്തിൽ കാണിച്ചാണ് വലിയ തുക വായ്പയെടുക്കുന്നത്.