സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്

മലപ്പുറം: സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മുസ്ലീം വേഷം ധരിച്ച ആളെ തീവ്രവാദിയാക്കി അവതരിപ്പിച്ചെന്നാണ് ആരോപണം.

മുജാഹിദ് സമ്മേളനത്തിൽ മുസ്ലിം സമുദായത്തിനായി സംസാരിച്ച മുഖ്യമന്ത്രിയുടെ മുന്നിൽ വച്ച് തന്നെയാണ് ഇത്തരത്തിലൊന്ന് സംഭവിച്ചതെന്നും അബ്ദുറബ്ബ് പറഞ്ഞു. ഇത്തരത്തിലൊരു ആവിഷ്കാരം നടത്തുന്നതിന് മുന്നേ തന്നെ സൂക്ഷ്മ പരിശോധന നടത്തണമായിരുന്നെന്നും ആരോപിച്ചു.