ഗുജറാത്ത് മുന്‍ മന്ത്രി ബിജെപി വിട്ടു; ജയ് നാരായണ്‍ വ്യാസ് ഇനി കോണ്‍ഗ്രസിൽ

അഹമ്മദാബാദ്: ബിജെപി വിട്ട ഗുജറാത്ത് മുൻ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഈ മാസമാദ്യം അദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. അഹമ്മദാബാദിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയിൽ നിന്നാണ് ജയ് നാരായൺ വ്യാസ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ ഭാഗമായിരുന്നു അദ്ദേഹം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ നീക്കം. മകൻ സമീർ വ്യാസും കോൺഗ്രസിൽ ചേർന്നു. ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.