മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

വത്തിക്കാൻ: മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ വസതിയിൽ അന്തരിച്ചു. 95 വയസായിരുന്നു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായി അദ്ദേഹം മാറി. അദ്ദേഹം തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചത് വത്തിക്കാനിലെ മതേർ എക്ലീസിയ ആശ്രമത്തിലായിരുന്നു.

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്തലിൽ ജോസഫ് റാറ്റ്സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ എന്ന ബെനഡിക്ട് പതിനാറാമൻ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി.

നിലപാടുകളുടെ കാർക്കശ്യം കൊണ്ട് അദ്ദേഹം പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്.സ്ത്രീകൾ വൈദികരാകുന്നതിനും
ഗർഭച്ഛിദ്രത്തിനും വിവാഹേതര
ബന്ധങ്ങൾക്കുമെതിരായിരുന്നു അദ്ദേഹം.
ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്തതും ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു.