മുൻ സോവിയറ്റ് പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ സമയത്ത് പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. 1931 ൽ റഷ്യയുടെ ഭാഗമായ പ്രിവോലിയിൽ ഒരു കർഷക കുടുംബത്തിലാണ് ഗോർബച്ചേവ് ജനിച്ചത്.

മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1971-ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി.

1985-ൽ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്‍റെ എട്ടാമത്തെ പ്രസിഡന്‍റായി. 1991-ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ചയെത്തുടർന്ന് അദ്ദേഹത്തിന് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. 1990-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.