അഗ്നിപഥ് മുന്നോട്ട് തന്നെ; സൈനിക തലവന്മാരെ ഇന്ന് പ്രതിരോധമന്ത്രി കാണും

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ കേന്ദ്രം നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് നിർണായക യോഗം ചേരും. മൂന്ന് സേനാ മേധാവികളും ഇന്ന് പ്രതിരോധ മന്ത്രിയുടെ വസതിയിലെത്തി യോഗത്തിൽ പങ്കെടുക്കും. പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് കരസേനാ മേധാവികളുമായി ചർച്ച ചെയ്യും. ഇതോടൊപ്പം പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള വഴികളും ചർച്ച ചെയ്യും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്നാഥ് സിംഗ് വിളിച്ചുചേർത്ത രണ്ടാമത്തെ യോഗമാണിത്. കേന്ദ്ര ആംഡ് പോലീസ് ഫോഴ്‌സിലും, അസം റൈഫിള്‍സിലുമായി അഗ്നിവീറുകള്‍ക്ക് പത്ത് ശതമാനം സംവരണം ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.