ലോകകപ്പ് മത്സരശേഷം മൊറോക്കോയ്ക്കുള്ള വിസാ നിയന്ത്രണം നീക്കി ഫ്രാന്‍സ്

പാരീസ്: വിസാ നിയന്ത്രണങ്ങളെച്ചൊല്ലി ഒരു വർഷത്തോളമായി നിലനിന്നിരുന്ന ഫ്രാൻസ്-മൊറോക്കോ തർക്കം അവസാനിച്ചു. മൊറോക്കോയുമായുള്ള ബന്ധം സാധാരണ നിലയിലായതായി ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണ പറഞ്ഞു.

ഖത്തർ ലോകകപ്പിൽ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അടുത്ത വർഷം ആദ്യം മൊറോക്കോ സന്ദർശിക്കും.

മൊറോക്കൻ വിദേശകാര്യമന്ത്രി നാസർ ബൊറിറ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
‘ഒരു പുതിയ പേജ് ഒരുമിച്ച് എഴുതുകയാണ്’ എന്നും കാതറിൻ പറഞ്ഞു.