ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന് തിരിച്ചടി; കാന്റെയുടെ പരിക്ക് ഗുരുതരം
പാരീസ്: ഫ്രാൻസിന്റെ സ്റ്റാർ സ്ട്രൈക്കർ എൻകോളോ കാന്റെയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ട്. കാലിലെ പേശികൾക്ക് പരിക്കേറ്റതിനാൽ കാന്റെയ്ക്ക് മൂന്ന് മാസം പുറത്ത് നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ടോട്ടൻഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് കാന്റെയ്ക്ക് പരിക്കേറ്റത്.
റഷ്യയിൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ കാന്റെ പ്രധാന പങ്ക് വഹിച്ചു. ലോകകപ്പ് നിലനിർത്താൻ ശ്രമിക്കുന്ന ഫ്രാൻസിന് അദ്ദേഹത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാകും. ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്ക്, ടുണീഷ്യ, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ് ഫ്രാൻസ്.