ടോവയ്ക്ക് പകരം ഫ്രാൻസെസ്ക് ബോണറ്റ്; പുത്തൻ ചുടവുമായി ​ഗോകുലം

ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ പുതിയ പരിശീലകനായി ഫ്രാൻസിസ്ക് ബോണറ്റ് നിയമിതനായി. സ്പെയിനിൽ നിന്നുള്ള പരിശീലകനായ ബോണറ്റിന് 29 വയസ്സ് പ്രായമുള്ളൂ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കാമറൂണിൽ നിന്നുള്ള റിച്ചാർഡ് ടോവയാണ് ഗോകുലത്തെ പരിശീലിപ്പിച്ചത്. എന്നാൽ സീസണിലെ പ്രകടനം നിരാശാജനകമായതിനെ തുടർന്ന് ഗോകുലവും ടോവയും കഴിഞ്ഞ ദിവസം വേർപിരിഞ്ഞു. തുടർന്ന് ബോണറ്റിനെ നിയമിച്ചു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡിന്‍റെ പരിശീലകനായിരുന്നു ബോണറ്റ്.

രണ്ട് ദിവസത്തിനുള്ളിൽ ബോണറ്റ് ഗോകുലം ക്യാമ്പിൽ ചേരുമെന്നാണ് സൂചന. നിലവിൽ ഐ ലീഗിൽ നാലാം സ്ഥാനത്താണ് ഗോകുലം. കഴിഞ്ഞ രണ്ട് ടേമുകളിലായി രണ്ട് തവണ കിരീടം ഉയർത്തിയ ഗോകുലം ഇത്തവണ ഹാട്രിക് കിരീടവും അതുവഴി ഐ ലീഗിൻ്റെ പ്രൊമോഷനുമാണ് ലക്ഷ്യമിടുന്നത്.