ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം
തിരുവനന്തപുരം: ഭവനരഹിതർക്കായി ലൈഫ് മിഷൻ നിർമ്മിച്ച 500 വീടുകളിലും പട്ടികജാതി വകുപ്പ് നൽകുന്ന 300 വീടുകളിലും പുരപ്പുറ സൗരോർജ്ജ പ്ലാന്‍റ് സൗജന്യമായി നിർമ്മിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. മിച്ചം കെ.എസ്.ഇ.ബി.ക്ക് വരുമാനം ഉണ്ടാക്കാൻ നൽകാം.
സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ടാണ് ‘ഹരിത ഊര്‍ജ വരുമാന പദ്ധതി’ നടപ്പാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഹരിത ഊർജ്ജ ഉൽപ്പാദനത്തിന്‍റെ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് ഇത് നടപ്പാക്കുന്നത്, 400 വീടുകളിൽ സൗരോർജ്ജ പ്ലാന്‍റുകൾ ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.