50 അടി ഉയരത്തില്‍ നിന്ന് ആകാശ ഊഞ്ഞാല്‍ താഴേക്ക് പതിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മൊഹാലി: ആകാശ ഊഞ്ഞാൽ തകർന്ന് നിരവധി പേർക്ക് പരിക്ക്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. അപകടസമയത്ത് 50 ഓളം പേർ ആകാശത്ത് ഊഞ്ഞാലിൽ ഉണ്ടായിരുന്നതായാണ് വിവരം. 50 അടിയിലധികം ഉയരത്തിൽ നിന്നാണ് ആകാശ ഊഞ്ഞാൽ താഴേക്ക് പതിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

അപകടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആകാശ ഊഞ്ഞാൽ വായുവിൽ നിന്ന് നേരെ നിലത്തേക്ക് വീഴുന്നതും അപകടകരമാംവിധം താഴേക്ക് ലാൻഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം. വീഴ്ചയുടെ ആഘാതത്തിൽ പലരും കസേരയിൽ നിന്ന് തെറിച്ച് പോയി. സംഭവം നടന്നയുടനെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ പലരും ചിതറിയോടി.