പെഗസസിനെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന് ഇസ്രയേൽ

വാഷിംഗ്ടണ്‍ ഡി. സി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് യുഎസ് കരിമ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദ്ദം ചെലുത്തി ഇസ്രായേൽ. നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾ യുഎസ് വിദേശനയത്തിനും ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്കും വിരുദ്ധമാണെന്ന് വാണിജ്യ വകുപ്പ് പറഞ്ഞതിനെ തുടർന്നാണിത്.

ഇസ്രായേലിന്റെ അഭ്യർത്ഥന പരിഗണിക്കുകയും നിരസിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.