ഉയർച്ചയിൽ നിന്ന് തകർച്ചയിലേക്ക്; ക്രിപ്റ്റോ രാജാവ് സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ
ന്യൂയോര്‍ക്ക്: ക്രിപ്റ്റോകറൻസി ലോകത്തിലെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. സാം ബാങ്ക്മാനെ ബഹാമസിൽ ക്രിമിനൽ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സാം സഹസ്ഥാപകനായ എഫ്ടിഎക്സിൻ്റെ തകർച്ചയോടെ കഴിഞ്ഞ മാസം അദ്ദേഹം പാപ്പർ ഹർജി നൽകിയിരുന്നു.
ബാങ്ക്മാൻ-ഫ്രൈഡിനെതിരായ കുറ്റങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അദ്ദേഹത്തെ അമേരിക്കൻ പൊലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ബഹാമാസിലെ നസ്സൗവിലെ അൽബാനിയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് അദ്ദേഹം പിടിയിലായത്.