‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’; ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട
ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട. ‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’ എന്ന് പേരുള്ള ചായക്കട നടത്തുന്ന ശുഭം സൈനി എന്നയാളാണ് ബിറ്റ്കോയിൻ ഒരു പേയ്‌മെന്റ് രീതിയായി സ്വീകരിക്കുന്നതിലൂടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. അദ്ദേഹം ബിസിഎ കോഴ്‌സ് ഉപേക്ഷിച്ചതിന് ശേഷമാണ് ഈ സംരംഭം ആരംഭിച്ചത്.