ഗഗന്‍യാന്‍: പാരച്യൂട്ട് പരീക്ഷണം പൂർത്തിയാക്കി ഐഎസ്ആർഒ

ഉത്തർപ്രദേശ്: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ ന്‍റെ ഭാഗമായി ഐഎസ്ആർഒ പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം വി.എസ്.എസ്.സിയുടെ ആഭിമുഖ്യത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ഇന്‍റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐമാറ്റ്) നടത്തിയത്.

ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. നിർദ്ദിഷ്ട സമയങ്ങളിൽ ചെറുതും വലുതുമായ 10 പാരച്യൂട്ടുകൾ വിന്യസിച്ച് കൊണ്ട്, അപകടമില്ലാതെ നിയുക്ത സ്ഥലത്ത് പേടകം ഇറക്കാനുള്ള സാങ്കേതിക സംവിധാനമാണ് പരീക്ഷിച്ചത്.

വ്യോമസേനാ വിമാനം ഡമ്മി ബഹിരാകാശ പേടകത്തെ ഉയരത്തിൽ ഇറക്കിയതിന് ശേഷമായിരുന്നു പരീക്ഷണം. ഗഗന്‍യാന്‍ 2024 ൽ വിക്ഷേപിക്കും.