ഗെയിമർമാർ കുടുങ്ങി;ജനപ്രിയ ഗെയിമുകളില്‍ റെഡ് ലൈൻ മാല്‍വെയര്‍

പബ്ജി, റോബ്ലോക്ക്സ്, ഫിഫ, മൈൻക്രാഫ്റ്റ് തുടങ്ങിയ ജനപ്രിയ ഗെയിമുകൾ ഉൾപ്പെടെ 28 ഓളം ഗെയിമുകളിൽ മാൽവെയർ കണ്ടെത്തി. 2021 ജൂലൈ മുതൽ ഈ ഗെയിമുകളെ ചൂഷണം ചെയ്യുന്ന മാൽവെയർ 3,84,000 ഗെയിമർമാരെ ബാധിച്ചിട്ടുണ്ട്.

എല്‍ഡെന്‍ റിങ്, ഹാലോ, റെസിഡന്റ് ഈവിള്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗെയിമുകളിലും സൈബര്‍ കുറ്റവാളികള്‍ ‘റെഡ്‌ലൈന്‍’ എന്ന മാല്‍വെയര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കാസ്പെർസ്കി പറഞ്ഞു.

പാസ് വേഡുകൾ മോഷ്ടിക്കുന്ന മാൽവെയറാണ് റെഡ് ലൈൻ. ഫോൺ പാസ് വേഡുകൾ, സേവ് ചെയ്ത ബാങ്ക് കാർഡ് വിവരങ്ങൾ, ക്രിപ്റ്റോകറൻസി വാലറ്റുകൾ, വിപിഎൻ സേവനങ്ങളുടെ വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കാൻ ഇതിന് കഴിയും.