ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി അമൽ, മുരിക്കുവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് നടന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിഷേധം അറിയിച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം ഉയർന്ന ജൂണ് 13ന് രാത്രിയാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫീസിന്റെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തിരുന്നു.